തിരുവനന്തപുരം:കേരള ബ്യൂട്ടീഷ്യൻ അസോസിയേഷൻ സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റും മുൻ എം.പിയുമായ സി.എസ് സുജാത അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് സുനിൽകുമാർ,ദീപ കെ.രാജൻ,ജനറൽ സെക്രട്ടറി അംബികാ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റു കൂടിയായ ആര്യനാട് മോഹനന് ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.പുതിയ ഭാരവാഹികൾ: അഡ്വ. സി. എസ് സുജാത (പ്രസിഡന്റ്), ആര്യനാട് മോഹനനൻ (വർക്കിംഗ് പ്രസിഡന്റ്), തുളസി ബൈജു,സുധാ ശശിധരൻ,രാജമല്ലി, സുമിത്ര ജയകുമാർ (വൈസ് പ്രസിഡന്റുമാർ), സിനിമോൾ സി.ടി (അസി. ജനറൽ സെക്രട്ടറി), സൂസൻ എസ്.ജോസഫ്,ഷെർളി സജി,ഡിമ്പിൾ വിനോദ്,സഞ്ജുരാജ്കുമാർ,ജയകുമാർ (സെക്രട്ടറിമാർ),സവിധാ സുദർശൻ (ട്രഷറർ).