വക്കം: സി. കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം ബി. ഗോപിനാഥൻ രചിച്ച "ഒരു കൃഷി ഉദ്യോഗസ്ഥന്റെ ഡയറി കുറിപ്പുകൾ "എന്ന പുസ്തകത്തിന്റെ പ്രകാശനം 26 ന് വൈകിട്ട് 4ന് സി. കൃഷ്ണവിലാസം ഗ്രന്ഥശാലാ ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ. ഷൈലജാ ബീഗത്തിന് പുസ്തകം നൽകി നിർവ്വയ്ക്കും. ഡോക്ടർ ബി. ഭുവനേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തും. പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വക്കം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ എ. താജുനിസാ ബീഗം, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാജേന്ദ്രൻ, പ്രഭാത് ബുക്ക്‌ ഹൗസ് മാനേജിങ് ഡയറക്ടർ ഹനീഫാ റാവുത്തർ എന്നിവർ ആശംസകൾ അർപ്പിക്കും. ഗ്രന്ഥശാലാ സെക്രട്ടറി എം. സുദർശനൻ,​ വക്കം. ബി. ഗോപിനാഥൻ എന്നിവർ സംസാരിക്കും.