
വക്കം: കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സാംസ്കാരിക വളർച്ചയ്ക്കും വായനശാലകൾ കേന്ദ്രീകരിച്ചുനടന്ന ചർച്ചകൾ വലിയ പങ്കുവഹിച്ചതായി മന്ത്രി ഡോ. ആർ . ബിന്ദു . പുല്ലൂർമുക്ക് ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രന്ഥശാലകൾ സമത്വബോധത്തിന്റെ കൊളുത്തിവച്ച വിളക്കുകളായിരുന്നു.ഉച്ചനീചത്വത്തിൽ നിന്ന് കേരളത്തെ നയിച്ചതിലും ഗ്രന്ഥശാലകൾക്ക് വലിയപങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒ .എസ് .അംബിക എം.എൽ.എ അദ്ധ്യക്ഷയായി. കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം എസ് .ഷാജഹാൻ, ജില്ലാപഞ്ചായത്തംഗം വി .പ്രിയദർശിനി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. എസ്. സുനിൽ,എസ് .ഉല്ലാസ് കുമാർ , നിസാ നിസാർ തുടങ്ങിയവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി ഇ. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്ലോബൽ ബിസിനസ് എക്സലന്റ് അവാർഡ് ജേതാവ് സിനിമോൾ,ഗ്രന്ഥശാല പ്രവർത്തകരായ ആർ.വിജയരാജൻ, ആർ .മണിരാജൻ, ഉബൈദ് കല്ലമ്പലം, എസ്. രവീന്ദ്രൻ, വി സജീവ് എന്നിവരെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. സുധാകരൻ സ്വാഗതവും എം .കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.