sug

നെയ്യാറ്റിൻകര: മരങ്ങൾക്കുവേണ്ടിയും മലകൾക്കുവേണ്ടിയും സ്ത്രീകൾക്കുവേണ്ടിയും അവസാന ശ്വാസംവരെ പടപൊരുതിയ കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം, ബോധേശ്വരൻ സ്മരണാസമിതി, നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻ‌ഡറി സ്കൂൾ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചറുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച സുഗതസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭ ചെയർമാൻ പി.കെ. രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു.

മത്സര വിജയികൾക്കുള്ള സമ്മാനവിതരണം കെ. ആൻസലൻ എം.എൽ.എയും അവാർഡ് വിതരണം സി.കെ. ഹരീന്ദ്രൻ എം.എൽ.എയും നിർവഹിച്ചു. ബോധേശ്വരൻ ഫൗണ്ടേഷൻ ട്രഷറർ വി. കേശവൻകുട്ടി, നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, പി.ടി.എ പ്രസിഡന്റ് സജികൃഷ്ണൻ, നെയ്യാറ്റിൻകര എസ്.എച്ച്. ഒ സാഗർ, പ്രസ് ക്ലബ് സെക്രട്ടറി സജിലാൽ, തിരുവനന്തപുരം റൂറൽ എ.ഡി.ഐ.ഒ അനിൽകുമാർ, പ്രിൻസിപ്പൽ ദീപ, ഹെഡ്മിസ്ട്രസ് ആനി ഹെലൻ, സുമ, ആർ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റ് ആവിഷ്കരിക്കുന്ന അതിജീവനം പദ്ധതിയുടെ ഉദ്ഘാടനവും നിർദ്ധനയായ കുട്ടിക്ക് ടെലിവിഷൻ വിതരണവും മൂന്ന് കുടുംബങ്ങൾക്ക് ലോട്ടറി കച്ചവടത്തിനുള്ള സഹായ വിതരണവും മന്ത്രി നിർവഹിച്ചു. സ്കൂളിൽ ഒരുക്കിയിട്ടുള്ള സുഗത വനത്തിൽ വൃക്ഷത്തൈ നടീലും നടന്നു.