jc-daniel-award

തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഇന്നലെ നടക്കാനിരുന്ന ജെ.സി. ഡാനിയേൽ പുരസ്കാര ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡുദാന ചടങ്ങുകൾ മാറ്റിവച്ചു. പുരസ്കാരം സമ്മാനിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും പി. ടി തോമസ് എം.എൽ.എയുടെ സംസ്കാരത്തിന് പങ്കെടുക്കാൻ പോയതിനാലാണ് ചടങ്ങ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.