fran

നെയ്യാറ്റിൻകര:ഫ്രാൻ സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണം നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ, സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം സെക്രട്ടറി സജിലാൽ,ടി.മുരളീധരൻ,സി.യേശുദാസ്,ജി.പരമേശ്വരൻ നായർ,എസ്. മോഹനകുമാർ,തിരുപുറം ശശികുമാരൻ നായർ,തലയൽ പ്രകാശ്,നിലമേൽ മുരളീധരൻ നായർ, എം.സുധാകരൻ എന്നിവർ പങ്കെടുത്തു.