തിരുവനന്തപുരം: വിവാദ കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതി. കേരള ലോകായുക്ത പരാതി ഫയലിൽ സ്വീകരിച്ചു. പൊതുപ്രവർത്തകനായ പായ്ചിറ നവാസാണ് പരാതി നൽകിയത്. ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്ന വിഷയത്തിൽ മന്ത്രിയെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രിക്കും സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും ഉത്തരവ് നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.