mc

നെയ്യാറ്റിൻകര:കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മുഹിനുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് തൃക്കാക്കര എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.റ്രി തോമസിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.സി സെൽവരാജ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ അഡ്വ.എൽ.എസ് ഷീല, ബ്ലോക്ക് ഭാരവാഹികളായ വഴിമുക്ക് ഹക്കീം, അമരവിള സുദേവകുമാർ,ഗോപാലകൃഷ്ണൻ,അജികമാർ, ജഹാംഗീർ,കവളാകുളം സന്തോഷ്,ഡി.സി.സി അംഗം അഹമ്മദ്ഖാൻ,
നെയ്യാറ്റിൻകര ടൗൺ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജയരാജ് (അനി), ജനറൽ സെക്രട്ടറി സുഗുണൻ, ലത്തീഫ്,സെയ്താലി, രാജേന്ദ്രനാശാരി, യൂത്ത് കോൺഗ്രസ് നേതാക്കളായ അനുജ്.എസ്.രാജു,ചന്ദ്രൻ ,സതീശൻ, ബൂത്ത് പ്രസിഡന്റ് പ്രവീൺ എന്നിവർ പങ്കെടുത്തു.