rural

തിരുവനന്തപുരം:റൂറൽ ജില്ലാ പൊലീസിന് നവീനമായ ആംബുലൻസ് ലഭിച്ചു.പൊലീസ് സംഘടനകളുടെ അഭ്യർത്ഥന പ്രകാരം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സി.എസ്.ആർ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എയർ കണ്ടീഷൻഡ് ആംബുലൻസ് നൽകിയത്.പൂജപ്പുര എസ്.ബി.ഐ ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആംബുലൻസിന്റെ ഫ്ളാഗ് ഒാഫ് മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ.മധു,അഡി.എസ്.പി ഇ.എസ്.ബിജുമോൻ,ഡി.വൈ.എസ്.പി എം.കെ.സുൾഫിക്കർ,കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.