mlps

വക്കം: ക്രിസ്മസ് ആഘോഷം വർണാഭമാക്കി ഞാറയിൽക്കോണം എം.എൽ.പി.എസിലെ കുരുന്നുകൾ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്കൂളിലെത്തി കൂട്ടുകാരോടൊപ്പം ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. പഴയകാല ഓർമകൾ കുട്ടികൾ അയവിറക്കി. ആശംസാ കാർഡ്, നക്ഷത്ര നിർമ്മാണം, കേക്ക് മുറിക്കൽ, പുൽക്കൂട് തയ്യാറാക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. ആശംസാകാർഡ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് ഹെഡ്മിസ്ട്രസ് വി.ജി. സിന്ധു സമ്മാനങ്ങൾ നൽകി. അദ്ധ്യാപകരായ എസ്. റസീന, ഡി. ബീന, എം. ജിഷ, എം. റഹീല, ബി.ആർ. ഫെജിന, മുഹമ്മദ് യാസീൻ, നഴ്സറി അദ്ധ്യാപകരായ ആർ. ഷീന, എ. ഷംന എന്നിവർ പങ്കെടുത്തു.