തിരുവനന്തപുരം: ദേശീയ കർഷകദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇന്റസ്ട്രീസും എക്സിക്യുട്ടീവ് നോളജ് ലൈൻസും സംയുക്തമായി സംഘടിപ്പിച്ച കിസാൻ എക്സ്‌പോ സമാപിച്ചു. പദ്മശ്രീ ലക്ഷ്മികുട്ടി അമ്മ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിനു മുന്നോടിയായി ഇന്റിമസി ഹീലിംഗ് വില്ലേജിന്റെ എം.ഡി യോഗി ശിവൻ മണ്ണ്, കൃഷി, പ്രകൃതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നാട്ടുവൈദ്യരംഗത്തുള്ളവരെയും കാർഷിക രംഗത്തുള്ളവരെയും ആദരിച്ചു. എക്സിക്യൂട്ടീവ് നോളജ് ലൈൻസ് മാനേജിംഗ് ഡയറക്ടർ സിജി നായർ, ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്‌കൂൾ സി.ഇ.ഒ മോഹന കുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.