d

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന നേതൃയോഗം വിജയിപ്പിക്കുന്നതിനായി യൂത്ത് മൂവ്മെന്റ് ജില്ലാ നേതൃയോഗം യൂത്ത്മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മുകേഷ് മണ്ണന്തലയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ആലുവിള അജിത് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ അശോക്, സംസ്ഥാന കമ്മിറ്റി അംഗം സബീൻ വർക്കല, സൈബർ സേന സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ തോട്ടത്തിൽ, ദീപു അരുമാനൂർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മേലാംകോട് ശ്രീജിത്ത്‌ സംഘടനാ സന്ദേശം നൽകി.
മുല്ലൂർ വിനോദ് സ്വാഗതവും യൂത്ത്മൂവ്മെന്റ് ജില്ല ട്രഷറർ പ്രസാദ് നെടുമങ്ങാട് നന്ദിയും പറഞ്ഞു. ഫെബ്രുവരി 6ന് ചേർത്തലയിൽ നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ ജില്ലയിൽ നിന്ന് 1000 പേരെ സംഘടിപ്പിക്കും.