
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി എൻ.സി.എ- എൽ.സി/എ.ഐ (95/2021), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി എൻ.സി.എ- വിശ്വകർമ്മ (100/2021) തസ്തികകളിലേക്ക് ജനു. 5നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് എൻ.സി.എ- മുസ്ലീം (98/2021) തസ്തികയിലേക്ക് ജനു. 7 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് എൻ.സി.എ- പട്ടികജാതി (442/2019) തസ്തികയിലേക്ക് ജനു. 7 ന് രാവിലെ 9.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് എൻ.സി.എ- ഒ.ബി.സി (36/2021) തസ്തികയിലേക്ക് ജനു. 7 ന് ഉച്ചയ്ക്ക് 12 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
ഗ്രാമവികസനവകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (പട്ടികജാതി/പട്ടികവർഗം) (307/2020) തസ്തികയിലേക്ക് ഡിസം. 27 ന് ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് ഒ.എം.ആർ പരീക്ഷ നടത്തും.