
തിരുവനന്തപുരം:പെൻഷൻകാരുടെ ആനുകൂല്യങ്ങൾ രണ്ടുവർഷംവരെ തടഞ്ഞുവയ്ക്കുന്നത് ക്രൂരതയാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നേമം നിയോജക മണ്ഡലം സമ്മേളനം കെ.കൃഷ്ണൻകുട്ടി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.ക്ളീറ്റസ്സ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ്, ഡി.അരവിന്ദാക്ഷൻ,രാജൻ കരുക്കൾ, കോട്ടാത്തല മോഹനൻ, തെങ്ങിൻകോട് ശശി,മദനദേവൻ നായർ,വി.ശ്രീകുമാർ,എൻ.ഗോപിനാഥൻ നായർ,ഇ.രാമകുമാർ, ബാലകൃഷ്ണൻ,സോമശേഖരൻ നായർ,മറുകിൽ ശശി, ഗോപകുമാർ,സദാനന്ദൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ബോസ് ചന്ദ്രൻ (പ്രസിഡന്റ്),അഡ്വ.കെ.എ.സഫീർ,ജോസ് മംഗലത്ത് (വൈസ് പ്രസിഡന്റുമാർ) ഡി.സദാനന്ദൻ (സെക്രട്ടറി),വിലാസിനി, ഡി.രാമദാസ്,ടി.സുകുമാരൻ (ജോയിന്റ് സെക്രട്ടറി),എം.മുഹമ്മദ് സലിം (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.