നെടുമങ്ങാട്:അഖിലേന്ത്യാ ആസാം റൈഫിൾസ് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ യൂണിറ്റ് നാലാം വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും 26ന് രാവിലെ 9ന് വഞ്ചിയൂർ സൈനിക് വെൽഫെയർ ബോർഡ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ട്രഷറർ എം.ഹരിദാസൻ അറിയിച്ചു.പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വി.ടി.നായർ ഉദ്‌ഘാടനം ചെയ്യും.സെക്രട്ടറി കെ.മധു സ്വാഗതം പറയും. സംസ്ഥാന പ്രസിഡന്റ് രവീന്ദ്രദാസ്, സി.എസ്.നായർ, എം.ഹരിദാസൻ, സി.ആർ ഹരികുമാർ, പി.കെ രഘു, യൂണിറ്റ് ട്രഷറർ കുട്ടപ്പൻ, പി.ജി ജോൺ തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കും.പുതിയ മെമ്പർഷിപ്പിന് പെൻഷൻ ബുക്ക്,ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും 2 സ്റ്റാമ്പ് സൈസ് ഫോട്ടോയും എത്തിക്കണം. ഫോൺ: 7005358603, 9436262205.