lea

കിളിമാനൂർ:സുഗതകുമാരി ടീച്ചറുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ യുവകലാസാഹിതി കിളിമാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും കാവ്യാർച്ചനയും സംഘടിപ്പിച്ചു. കിളിമാനൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗം യുവ കലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം മതിര ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് വെള്ളല്ലൂർ കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവും എം.എൽ.എമായ പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് ചടങ്ങ് ആരംഭിച്ചത്.സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം റാഫി,യുവകലാസാഹിതി ജില്ലാ കമ്മിറ്റി അംഗം സുധാകരൻ മുത്താന,എം.വിജയകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സന്തോഷ് നാരായണൻ, മനോജ് നാവായി കുളം,ഗായിക അലമേലു അമ്മാൾ,വിദ്യാർത്ഥികളായ തനിമാ കൃഷ്ണൻ, ഉത്തരാനായർ,അല്ലു അനു എന്നിവർ സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു.യുവകലാസാഹിതി മേഖലാ സെക്രട്ടറി സജികുമാർ കിളിമാനൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൽ.ആർ.അരുൺരാജ് നന്ദിയും പറഞ്ഞു.