ngo

തിരുവനന്തപുരം: സർക്കാർ വിഹിതമില്ലാതെ ജീവനക്കാരുടെ മാത്രം വിഹിതമെടുത്ത് ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഫെറ്റോയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ധർണ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശ് അദ്ധ്യക്ഷത വഹിച്ചു. ആർ. ഹരികൃഷ്ണൻ, സി. മനു, ടി.ഐ. അജയകുമാർ, ജയപ്രസാദ്,​ വിനോദ് കുമാർ, രതീഷ് ആർ. നായർ, പാക്കോട് ബിജു തുടങ്ങിയവർ സംസാരിച്ചു.