
പാറശാല:ആറയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ സിഗ്നേച്ചർ മതിൽ നിർമ്മിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ആദ്യ ഒപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് ഷീജ.വി.എം.മേബിൾ വിദ്യാർത്ഥികൾക്ക് സ്ത്രീധന വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ്,ഹെഡ്മിസ്ട്രസ് ജയലേഖ,പിടി.എ പ്രസിഡന്റ് അജികുമാർ,എസ്.എം.സി ചെയർമാൻ ബിനുകുമാർ,സതീദേവി,സ്കൂൾ കൗൺസിലർ ആശാരാജ്.എസ്.ജെ,അദ്ധ്യാപകരായ ആശ,ദീപ,ജയലതാദേവി,ജയലക്ഷ്മി കെ.വി.നായർ,സരിത,ഷൈൻരാജ്,സ്മിത,ശോഭ,ഡോ.സുമ, വിജയറാണി,ഷൈനി,ഗോഡ്‌വിൽ,വിനോദ്,സെൽവൻ എന്നിവർ ഒപ്പ് രേഖപ്പെടുത്തി.