s

തിരുവനന്തപുരം : കിംസ് ഹെൽത്തിൽ 30ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കും. ബൈപ്പാസ് സർജറിക്കു വേണ്ടി പ്രത്യേക പാക്കേജിന് പുറമേ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ടെസ്റ്റുകൾക്ക് ഇളവുകളും ലഭ്യമാണ്.

കിംസ് ഹെൽത്തിലെ സീനിയർ കാർഡിയാക് സർജറി കൺസൾട്ടന്റുമാരായ ഡോ.ഷാജി പലങ്ങാടൻ, ഡോ. ബാലമുരളി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അപ്പോയിൻമെന്റ് അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപ്പോയിൻമെന്റിനായി 9539538888 എന്ന നമ്പരുമായി ബന്ധപ്പെടുക.