iia

തിരുവനന്തപുരം : ആർക്കിടെ‌ക്റ്റുമാരുടെ ദേശീയ സംഘടനയായ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌റ്റ്സിന്റെ (ഐ.ഐ.എ) പൊതിയിട നവീകരണ പദ്ധതിയുടെ ഭാഗമായി കേരള ചാപ്റ്ററിന്റെ കീഴിലുള്ള തിരുവനന്തപുരം സെന്ററിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം ചന്തവിള സ്‌പോർട്സ് ആൻഡ് പബ്ലിക് പാർക്ക് നവീകരിച്ചു. കഴക്കൂട്ടം മരിയൻ കോളേജ് ഒഫ് ആർക്കിടെക്‌ച്ചർ ആൻഡ് പ്ലാനിംഗിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് ചുറ്രുമതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടെ വരച്ച് നവീകരണം പൂർത്തിയാക്കിയത്. പുതുക്കിയ ഗ്രൗണ്ട് ഐ.ഐ.എ ട്രിവാൻഡ്രം സെന്റർ ചെയർമാൻ ജോർജ് ജെ. ചിറ്റൂർ വാർഡ് കൗൺസിലർ ബിനുവിന് കൈമാറി.

ഐ.ഐ.എ ട്രിവാൻഡ്രം സെന്റർ ട്രഷററും മരിയർ കോളേജിലെ പ്രൊഫസറുമായ ബി. ഇന്ദുഗീത, സെക്രട്ടറിയും കോളേജിലെ പ്രൊഫസറുമായ വിവേക് പ്രകാശം, സെന്റർ അംഗമായ ജെ. കീർത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം. രണ്ടു ദിവസത്തിനുള്ളിൽ അതിമനോഹരമായ രീതിയിൽ നവീകരണം പൂർത്തിയാക്കിയ 24 കുട്ടികൾക്ക് ചെയർമാൻ ജോർജ് ജെ.ചിറ്റൂർ സർട്ടിഫിക്കറ്റ് നൽകി.