thomas

കിളിമാനൂർ:പഴയ കുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി തോമസ് എം.എൽ.എയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ ജയേന്ദ്ര കുമാർ,ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, ഡി.സി.സി അംഗം കെ.നളിനൻ,ബ്ലോക്ക് ജനറൽ സെക്രട്ടറി മനോഹരൻ,പഞ്ചായത്തംഗങ്ങളായ ശ്രീലത ടീച്ചർ,ഷീജ സുബൈർ മണ്ഡലം ഭാരവാഹികളായ രമ ദേവി,വിജയ കുമാർ,ശുഭ സത്യൻ,ഷൈല ബീവി, ആദേശ് സുധർമ്മൻ എന്നിവർ പങ്കെടുത്തു.