d

തിരുവനന്തപുരം: കെ.എസ്. സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഭാവുകത്വം കൊണ്ടുവന്ന സംവിധായകനായിരുന്നു സേതുമാധവനെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിനും അത് സ്വീകാര്യമാക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പുരാണങ്ങളിൽ ഒതുങ്ങി നിന്ന ചലച്ചിത്ര കലയെ അദ്ദേഹം മനുഷ്യകേന്ദ്രീകൃതമാക്കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ മാറ്റം കൊണ്ടുവന്ന സംവിധായകൻ. പ്രശസ്തമായ ഒട്ടേറെ സാഹിത്യ കൃതികൾ ചലച്ചിത്രമാക്കിയതിലൂടെ ജനമനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു - സ്‌പീക്കർ എം.ബി. രാജേഷ്

 സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി നിറുത്തിയത് അദ്ദേഹമാണ്. എന്നും സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ചേർത്ത്‌ നിറുത്തി - മമ്മൂട്ടി