nn

വർക്കല: ജനങ്ങളുടെ പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്നതിനും പരിഹാരം കാണുന്നതിനും മുന്നിൽ നിൽക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. കേരളകൗമുദിയും വർക്കല ഫയർഫോഴ്സും സംയുക്തമായി സംഘടിപ്പിച്ച അഗ്നിരക്ഷാ ബോധവത്കരണ സെമിനാറും മോക്ക്‌ഡ്രില്ലും വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങും വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം സ്വാമി വിശാലാനന്ദ ഭദ്രദീപം തെളിച്ചു. തുടർന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളും തത്വ സംഹിതകളും സാധാരണക്കാരിലെത്തിക്കുന്നതിൽ കേരളകൗമുദിയുടെ പങ്ക് വിലപ്പെട്ടതാണെന്ന് സ്വാമി വിശാലനന്ദ പറഞ്ഞു. വർക്കല ഫയർസ്റ്റേഷൻ അസി. ഓഫീസർ പി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, കോൺഗ്രസ് നേതാവ് അഡ്വ.കെ.ആർ. അനിൽകുമാർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ.എം. ജയരാജ്, വൈഷ്‌ണവ് പ്രസന്നൻ, വർക്കല സൗഹൃദ കുടുംബ കൂട്ടായ്‌മ ചെയർമാൻ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി. അനിൽകുമാർ, ബി. ദിനേശ്, എം.എസ്. ഷഹീർ, ടി.എസ്. അഖിൽ, എസ്. സുഭാഷ്, പുനർജനി ട്രസ്റ്റ് ചെയർമാൻ ട്രോസി ജയൻ, ജ്യോതിസ് ഭാരത് പബ്ലിക് സ്‌കൂൾ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, വർക്കല ഹൈൽമാൾ ഷോപ്പിംഗ് സെന്റർ മാനേജിംഗ് ഡയറക്ടർ എം. കാസിം, വർക്കല ഹിന്ദുസ്ഥാൻ ബീച്ച് റീ ട്രീറ്റ് പ്രതിനിധി വത്സകുമാർ, വർക്കല ബിജു അസോസിയേറ്റ് ചാർട്ടേഡ് അക്കൗണ്ടന്റ് ടി. പ്രദീപ്കുമാർ, ഡോ. അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രി മാനേജർ സുനിൽകുമാർ, പാളയംകുന്ന് വൈഷ്‌ണവ് എന്റർപ്രൈസസ് ഉടമ വൈഷ്ണവ് പ്രസന്നൻ, കാപ്പിൽ എം.ആർ. മണി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സെമിനാറിനോടനുബന്ധിച്ച് വർക്കല ഫയർഫോഴ്സിന്റെ മോക്ക്ഡ്രില്ലും നടന്നു. കേരളകൗമുദി അസി. മാർക്കറ്റിംഗ് മാനേജർ സുധികുമാർ സ്വാഗതവും വർക്കല ലേഖകൻ സജീവ് ഗോപാലൻ നന്ദിയും പറഞ്ഞു.