
തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രി ഒൻപതാം വാർഡിലെ രോഗികൾക്കും ജീവനക്കാർക്കും ക്രിസ്മസ് സമ്മാനം നൽകി.സി.എസ്.ഐ-എസ്.കെ.ഡി യംഗ് ഫാമിലി ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് രോഗികൾക്ക് പുതിയ വസ്ത്രങ്ങളും അവശ്യ സാധനങ്ങളും ജീവനക്കാർക്ക് ക്രിസ്മസ് കേക്കും വിതരണം ചെയ്തത്. ആർ.എം.ഓ ഡോ.അമിത്ത് കുമാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഫെല്ലോഷിപ്പ് ഡയറക്ടർ ഫാ.സുരേഷ് ജോസ് ക്രിസ്മസ് സന്ദേശം നൽകി.ചീഫ് നഴ്സിംഗ് ഓഫീസർ ഉഷ രാജഗോപാൽ,ബോർഡ് സെക്രട്ടറി സുരേഷ് ദേവരാജൻ എന്നിവർ പങ്കെടുത്തു.