
തിരുവനന്തപുരം.കഴക്കൂട്ടം കൃഷി ഭവൻ പരിധിയിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം വാർഡുകളിലായി കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. പ്രദേശത്തെ തെങ്ങുകളുടെ സമഗ്രരോഗകീട നിയന്ത്രണവും,പരിപാലനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതി പ്രകാരം തെങ്ങിന് തടമെടുത്ത് ജൈവവളം,ജൈവ കീടനാശിനി എന്നിവ പ്രയോഗിച്ച് നൽകും. നിലവിൽ പ്രസ്തുത പ്രവർത്തനങ്ങൾ ചെയ്തിട്ടുളളവർക്ക്,ആനുപാതികമായ സബ്സിഡി നൽകും.തെങ്ങ് കയറ്റ യന്ത്രം 2000 രൂപ,പമ്പ്‌സെറ്റ്,കിണർ 10,000 രൂപ കണികാ ജലസേചനം,ജൈവവള നിർമ്മാണ യൂണിറ്റ് എന്നീ ആനുകൂല്യങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കും.പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തെങ്ങിന്റെ തടം തുറന്ന് ജൈവവളം പ്രയോഗിക്കുന്നതിന് ആവശ്യമായ തൊഴിലാളികളുടെസേന രൂപീകരിക്കും.കൃഷിപ്പണികൾ കരാർ വ്യവസ്ഥയിൽ ചെയ്യുവാൻ താൽപര്യമുളള സ്ത്രീ പുരുഷൻമാർ കൃഷിഭവനുമായി ബന്ധപ്പെടണം.ഫോൺ.9847565015, 9745654760, 9020333414, 9961800826