
വെള്ളനാട്:ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും എക്സിക്യൂട്ടീവ് നോളജ് ലൈൻസും ചേർന്ന് ഏർപ്പെടുത്തിയ നവീന കൃഷി ആശയം നടപ്പിലാക്കിയ പഞ്ചായത്ത് വാർഡിനുള്ള അവാർഡ് വെള്ളനാട് പഞ്ചായത്തിലെ ടൗൺ വാർഡ് കരസ്ഥമാക്കി.കർഷക ദിനാഘോഷം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായരിൽ നിന്ന് വെള്ളനാട് പഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ എസ്.കൃഷ്ണകുമാർ അവാർഡ് ഏറ്റുവാങ്ങി.പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, എക്സിക്യൂട്ടീവ് നോളജ് ലൈൻസ് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.തരിശു നിലവും പൊതു ഇടങ്ങളും കണ്ടെത്തി പാരമ്പര്യകൃഷി രീതികൾ അവലംബിച്ച് സാമൂഹ്യ പച്ചക്കറി കൃഷി പ്രചരിപ്പിച്ചതും നടപ്പിലാക്കിയതുമാണ് അവാർഡിന് അർഹമാക്കിയത്.