1

പൂവാർ: കേരളത്തിലെ ദീർഘവീക്ഷണമുള്ള സഹകാരികളും സാധാരണ ജനങ്ങളും പടുത്തുയർത്തിയ സഹകരണ സ്ഥാപനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തിരുപുറം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ മിൽമ പാർലർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സംഘം പ്രസിഡന്റ് തിരുപുറം ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ഷിനി, പഞ്ചായത്ത് മെമ്പർമാരായ എൽ. ക്രിസ്തുദാസ്, ജെ.കെ. ഗിരിജ, തിരുപുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. ബിജു, ജി. സൂര്യകാന്ത്, എസ്.ആർ. സുഷ തുടങ്ങിയവർ പ്രസംഗിച്ചു.