തിരുവനന്തപുരം:പെൻഷൻകാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നിയോജക മണ്ഡലം സമ്മേളനം വി.പി.മരയ്ക്കാർ സ്മാരക മന്ദിരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ്,ബി.സി.ഉണ്ണിത്താൻ, തെങ്ങിൻകോട് ശശി,ഇ.രാമകുമാർ, ബാലചന്ദ്രൻ നായർ.എസ്,ജി.പരമേശ്വരൻ നായർ,വി.ബാലകൃഷ്ണൻ, അഡ്വ.എസ്.ബാലഗിരിജ അമ്മാൾ, ബി.അജിത്കുമാർ,നെയ്യാറ്റിൻകര മുരളി,എസ്.പത്മനാഭൻ, ടി.ആർ.പി.തമ്പി,പ്രൊഫ.ജി.ഗീവർഗീസ്,ഫ്രാങ്ക്‌ളിൻ ആൽബർട്ട്,എൻ.ആൻസലം,എക്സ്.അൻസിൽ,കെ.പ്രഭാകരൻ,ഈ.മജീദാബീവി എന്നിവർ പങ്കെടുത്തു.