thadanjappol

കല്ലമ്പലം: കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാവായിക്കുളം മരുതിക്കുന്ന് പ്രദേശങ്ങളിൽ നാട്ടുകാർ തടഞ്ഞു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഉദ്യോഗസ്ഥർ കല്ലിടാനെത്തിയത്. ഇതാണ പ്രതിഷേധത്തിന് കാരണമായത്. ആറുമണി കഴിഞ്ഞുള്ള ഒരു സർവേ നടപടികളും അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.