aneesh

വിതുര: സൂപ്പർമാർക്കറ്റിലെ വനിതാജീവനക്കാരെ ആക്രമിക്കുകയും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്‌ത സഹോദരങ്ങളെ പൊലീസ് അറസ്റ്റുചെയ്‌തു. വിതുര തേവിയോട് അനീഷ് കോട്ടേജിൽ എസ്. അജീഷ് നാഥ് (32), ജ്യേഷ്ഠൻ അനീഷ് നാഥ് (35) എന്നിവരാണ് പിടിയിലായത്.

വിതുര തേവിയോട്ടെ സൂപ്പർമാർക്കറ്റിലാണ് കഴിഞ്ഞ ദിവസം ഇരുവരും മദ്യലഹരിയിൽ അതിക്രമം നടത്തിയത്. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ സജു, എസ്.സി.പിഒമാരായ രജിത്ത്, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അജീഷ് നാഥിനെതിരെ വിവിധ സ്റ്റേഷനുകളിലായി 8കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു.