
വക്കം:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് മഞ്ചു മോൻ അദ്ധ്യക്ഷത വഹിച്ചു.സമജീവനം,നിരാമയ,വിമുക്തി സേഫ് നെറ്റ്,ഗ്രീൻ മൗസ് എന്നിവയുടെ ഉദ്ഘാടനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ നിർവഹിച്ചു.വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സന്തോഷ് കുമാർ.കെ.പി സ്വാഗതവും കൊല്ലം മേഖല റീജിയണൽ കോർഡിനേറ്റർ എസ്.വി.ബിജു ക്യാമ്പ് വിശദീകരണവും നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്,വാർഡ് മെമ്പർ ജയ,രാജേഷ്,പ്രിൻസിപ്പൽ ഷീലാകുമാരി,സ്റ്റാഫ് സെക്രട്ടറി ലിജിൻ എന്നിവർ സംസാരിച്ചു.