തിരുവനന്തപുരം: അരുവിക്കര നിന്ന് മൺവിള ടാങ്കിലേക്കുള്ള ശുദ്ധജല വിതരണ ലൈനിൽ മുട്ടടയിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി നാളെ രാവിലെ തുടങ്ങും. 30 വർഷം പഴക്കമുള്ള 900 എം.എം കോൺക്രീറ്റ് പൈപ്പിന്റെ ജോയിന്റിൽ കഴിഞ്ഞ ദിവസമാണ് ചോർച്ച കണ്ടെത്തിയത്. ക്രിസ‌്മസ് കൂടി കണക്കിലെടുത്ത് ഇതേ പൈപ്പിൽ കൂടി തന്നെ ജലവിതരണം നടത്തുകയായിരുന്നു.
ജോയിന്റിൽ ലെഡ് ഉപയോഗിച്ച് കോട്ടിംഗ് ഉണ്ടാക്കി ചോർച്ച അടയ്‌ക്കുന്ന പണികളാണ് ചെയ്യുകയെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. 27ന് ഉച്ചയോടെ പമ്പിംഗ് പുനരാരംഭിക്കും. അറ്റകുറ്റപ്പണിയെ തുടർന്ന് നാളെ രാവിലെ 8 മുതൽ 27ന് രാവിലെ 8 വരെ പരുത്തിപ്പാറ, പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം,ചെമ്പഴന്തി, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാർക്ക്, മൺവിള, പോങ്ങുംമൂട്, കുളത്തൂർ, പള്ളിപ്പുറം സി.ആർ.പി.എഫ്, നാലാഞ്ചിറ, ആക്കുളം, ചെറുവയ്‌ക്കൽ, കേശവദാസപുരം, പള്ളിത്തുറ, സ്‌റ്റേഷൻ കടവ് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ആവശ്യമുള്ളവർക്ക് വെള്ളം ടാങ്കർ ലോറികളിലെത്തിക്കും.
കുടിവെള്ളം മുടങ്ങും
ദേശീയപാതയിൽ കല്ലുംമൂട് ഭാഗത്തെ സർവീസ് റോഡിൽ 900 എം.എം വ്യാസമുള്ള സിവറേജ് ലൈനിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 27ന് രാവിലെ 10 മുതൽ 28ന് രാത്രി 10 വരെ ഐരാണിമുട്ടം ടാങ്കിൽ നിന്ന് ജലം വിതരണം ചെയ്യുന്ന ചാക്ക, വള്ളക്കടവ്, വലിയതുറ, ശംഖുംമുഖം, മാണിക്ക്യവിളാകം, പൂന്തുറ, ബീമാപ്പള്ളി, മുട്ടത്തറ, പുത്തൻപള്ളി, ബീമാപ്പള്ളി ഈസ്‌റ്റ്, അമ്പലത്തറ വാർഡുകളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.