budschool

മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ശാസ്തവട്ടം സ്നേഹതീരം ബഡ്സ് പുനരധിവാസ കേന്ദ്രത്തിന്റെയും സായൂജ്യം പകൽ പരിപാലന കേന്ദ്രത്തിന്റെയും വാർഷികവുംക്രിസ്തുമസ് ആഘോഷവും മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുരളീധരൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വനജകുമാരി,സുനിൽ.എ.എസ്,കെ.പി.ലൈല,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.അജിത് കുമാർ,പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ,ബി.സി.അജയരാജ്,തോന്നയ്ക്കൽ രവി,ശ്രീചന്ദ്,കെ.കരുണാകരൻ,എസ്.ജയ,എസ്.കവിത,ബിന്ദു ബാബു,ജുമൈല ബീവി,മീന അനിൽ,ബിനി,അസ്സി.സെക്രട്ടറി സുഹാസ് ലാൽ,പഞ്ചായത്ത് ജീവനക്കാർ,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു,സായൂജ്യം പകൽ വീട്ടിലെ അംഗങ്ങൾ,ബഡ് സ്കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.