d

. തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകർക്കൊപ്പമാണ് കെ.എസ്.സേതുമാധവന്റെ സ്ഥാനമെങ്കിലും ഒരിക്കൽപോലും പദ്മ പുരസ്കാരം ലഭിച്ചിട്ടില്ല.

മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള 10 ദേശീയ പുരസ്‌കാരങ്ങളാണ് തേടിയെത്തിയത്. പി.കേശവദേവിന്റെ `ഓടയിൽ നിന്ന്' 1965ൽ മികച്ച മലയാള ചലച്ചിത്രത്തിനുളള പുരസ്‌കാരം ആദ്യമായി നേടിക്കൊടുത്തു. 69ലും 71ലും നേട്ടം ആവർത്തിച്ചു. മികച്ച തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കുളള പുരസ്‌കാരവും നേടിയിട്ടുണ്ട്.

ദേശീയ പുരസ്‌കാരങ്ങൾ

1965 മികച്ച മലയാളചലച്ചിത്രം (ഓടയിൽ നിന്ന്)
1969 മികച്ച മലയാളചലച്ചിത്രം (അടിമകൾ)
1971 മികച്ച മലയാളചലച്ചിത്രം (കരകാണാക്കടൽ)
1972 മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 മികച്ച മലയാളചലച്ചിത്രം ((പണിതീരാത്ത വീട്)
1980 മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോൾ)
1990 മികച്ച ചലച്ചിത്രം (മറുപക്കം)
1990 മികച്ച തിരക്കഥ (മറുപക്കം)
1994 മികച്ച തമിഴ് ചലച്ചിത്രം (നമ്മവർ)
1995 മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)

സംസ്ഥാന പുരസ്‌കാരങ്ങൾ

1970 മികച്ച സംവിധായകൻ (അരനാഴിക നേരം)
1971 മികച്ച സംവിധായകൻ (കരകാണാകടൽ)
1972 മികച്ച സംവിധായകൻ (പണി തീരാത്ത വീട്)
1972 മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 മികച്ച സംവിധായകൻ(ഓപ്പോൾ)
1980 മികച്ച ചിത്രം (ഓപ്പോൾ)

തെലുങ്കിലെ നന്ദി അവാർഡും ഫിലിംഫെയർ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് കേരള സർക്കാർ 2009ലെ ജെ. സി. ഡാനിയേൽ പുരസ്‌കാരം സമ്മാനിച്ചു.