camp

തിരുവനന്തപുരം:ഗവൺമെന്റ് ആർട്സ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന അതിജീവനം 2021 സപ്തദിന ക്യാമ്പ് തൈക്കാട് വാർഡ് കൗൺസിലർ മാധവ് ദാസ്.ജി.വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡിസംബർ 30 വരെയാണ് ക്യാമ്പ്. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല.കെ.എൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ അജിത്കുമാർ.പി.ഐ.ക്യു.എ.സി കോ ഒാർഡിനേറ്റർ ഡോ.വിഷ്ണു.വി.എസ്,പ്രോഗ്രാം ഓഫീസർമാരായ ഡോ.അനിൽകുമാർ.എം,ഡോ.സീമ.സി.എസ്,അഭിജിത്ത്.എ, ആരതി.എ.എസ്,ദേവിക.എസ്.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.