
തിരുവനന്തപുരം :വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മദിനം 28ന് ആചരിക്കും.രാവിലെ 8ന് പാളയം സ്വദേശാഭിമാനി സ്മൃതി മണ്ഡപത്തിൽ ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കലിന് മന്ത്രി വി.ശിവൻകുട്ടി നേതൃത്വം നൽകും.വൈകിട്ട് 4ന് തേക്കിൻമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ അനുസ്മരണസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.വക്കം മൗലവിയുടെ ഛായാചിത്രം,സ്വദേശാഭിമാനി പ്രസ് അനന്തരാവകാശികൾക്ക് ഇ.എം.എസ് സർക്കാർ കൈമാറിയതിന്റെ ചിത്രം,തപാൽവകുപ്പ് പുറത്തിറക്കിയ ഫസ്റ്റ് ഡേ കവർ ആലേഖനം ചെയ്ത ചിത്രം എന്നിവയുടെ അനാച്ഛാദനം മന്ത്രി നിർവഹിക്കും. പ്രൊഫ.വി.കെ.ദാമോദരൻ,എ.സുഹൈർ,ഡോ.കായംകുളം യൂനുസ്,പ്രൊഫ. ദീപാമോൾ തോമസ്,സി.റഹിം എന്നിവർ പ്രസംഗിക്കും.