
മലയിൻകീഴ് :കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ പാഴ് വസ്തുക്കൾക്കൊണ്ട് (അജൈവ മാലിന്യങ്ങൾ) നിർമ്മിച്ച കരകൗശല വസ്തുകളുടെ പ്രദർശനം ഐ.ബി.സതീഷ്.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് പ്രശാന്ത് മലയത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി,വാർഡ് അംഗം ജയകുമാരി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശാലിനി,പ്രിൻസിപ്പാൾ പ്രീത,ഹെഡ്മിസ്ട്രസ് സുനിഷ എന്നിവർ സംസാരിച്ചു. സിഗ്നേച്ചർ കാമ്പയിൻ,വ്യക്ഷ തൈ വിതരണം,സൈക്കിൾ ക്ലബിന്റെ ഉദ്ഘാടനം എന്നിവയും എം.എൽ.എ.നിർവഹിച്ചു.