
തിരുവനന്തപുരം: ചെന്നൈ ആരക്കോണം -കാട്പാടി മേഖലയിൽ ട്രാക്കിൽ നിർമ്മാണ ജോലി നടക്കുന്നതിനാൽ ഇന്നത്തെ ആലപ്പുഴ - ചെന്നൈ, തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
16 ശബരിമല സ്പെഷ്യൽ ട്രയിൻ
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള തീർത്ഥാടക തിരക്ക് പരിഗണിച്ച് നാളെ മുതൽ ജനുവരി 10 വരെ കാക്കിനട, കച്ചേഗുഡ, ഹൈദരാബാദ്, സെക്കന്ദരാബാദ്, നന്ദേദ് എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും പതിനാറ് സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.