reserv-bank

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരം കോടി രൂപ വായ്പയെടുക്കും. ഇതിനുള്ള ലേലം 28ന് റിസർവ്വ് ബാങ്കിന്റെ മുംബയ് ഒാഫീസിൽ നടക്കും. 14വർഷ കാലാവധിയുള്ള സെക്യുരിറ്റികളായാണ് ലേലം ചെയ്യുക. ലേലത്തിലേക്കുള്ള മത്സരാധിഷ്ഠിത ബിഡ്ഡുകൾ റിസർവ് ബാങ്കിന്റെ മുംബയ് ഒാഫീസിൽ ഇ- കുബേർ സംവിധാനം വഴി 28നു രാവിലെ 10.30 മുതൽ 11.30 വരെയും മത്സരാധിഷ്ഠിതമല്ലാത്തവ 10.30 മുതൽ 11 വരെയും നൽകണം. ലേലം ഡിസംബർ 23ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.