പൂവാർ: മൊബൈൽ മിൽമാ പാർലറിന്റെ ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ നി‌ർവഹിച്ചു. അരുമാനൂർ ഫ്രൂട്ട് ബേ ഇന്റർനാഷണലിന്റെ സഹകരണത്തോടെ അരുമാനൂർ പട്ട്യക്കാലയിൽ പ്രവർത്തിക്കുന്ന മിൽമ പാർലറിന്റെ ഭാഗമായാണ് മൊബൈൽ മിൽമ പാർലർ പ്രവർത്തനം തുടങ്ങിയത്. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഫ്രൂട്ട് ബേ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്‌ടർ രാഹുൽ. ഡി,​ കണ്ണന്താനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മനീഷ് തോമസിന് ആദ്യവില്പന നടത്തി. മിൽമ മാർക്കറ്റിംഗ് മാനേജർ കീർത്തിനാഥൻ നായർ,​ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,​ സി.പി.എം കോവളം ഏരിയാ കമ്മിറ്റി അംഗം വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. മൊബൈൽ മിൽമ പാർലറിന്റെ പൂവാർ പഞ്ചായത്തിലെ ആദ്യവില്പന പാറശാല ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ആര്യദേവൻ ജി.എൽ. അനിൽനാഥിന് മിൽമ ഉത്‌പന്നങ്ങൾ നൽകി നിർവഹിച്ചു.