
തിരുവനന്തപുരം: രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ച സുരക്ഷാവീഴ്ചയിൽ മേയർക്കും കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രോട്ടോകോൾ ലംഘനം മനസിലാവാത്തത് മേയർക്ക് മാത്രമാണ്. രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ഉത്തരവാദിത്വപ്പെട്ടവർ വലിയ വീഴ്ചയാണ് വരുത്തിയത്. അദ്ദേഹത്തിന്റെ വാഷ് റൂമിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. സർക്കാരിന്റെ അലംഭാവത്തിന് മുഖ്യമന്ത്രി മറുപടി പറയണം.