vachpey

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് ബി.ജെ.പി. സദ്ഭരണ ദിനമായി ആചരിക്കും. വാജ്‌പേയ്,മോദി സർക്കാരുകളുടെ ഭരണ മികവ് ഉയർത്തിക്കാട്ടും.

കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ബി.ജെ.പി. ഭരണവുമായി താരതമ്യം ചെയ്യും. എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന നേട്ടങ്ങളും കേരളത്തിലെ വികസന മുരടിപ്പും തുറന്ന് കാട്ടും. സെമിനാറുകൾ, ക്വിസുകൾ, അടൽജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന, വെബിനാറുകൾ, സേവന പ്രവർത്തനങ്ങൾ എന്നിവ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് അറിയിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോട്ടയത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.