ram-nath-kovind

തിരുവനന്തപുരം: നാലു ദിവസത്തെ സംസ്ഥാന സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഡൽഹിക്ക് മടങ്ങി. 21ന് സംസ്ഥാനത്തെത്തിയ രാഷ്ട്രപതി കൊച്ചിയിലും കാസർകോട്ടും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുത്തു. 23ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ പ്രതിമ അനാവരണ ചടങ്ങിൽ പങ്കെടുത്ത ശേഷം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പത്നി സവിതാ കോവിന്ദും മകൾ സ്വാതിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.