ff

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്കീമിന്റെ വാർഷിക സപ്തദിന ക്യാമ്പ് 'തിരിച്ചറിവ് @ 21' കോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു.

കൊമേഴ്സ് വിഭാഗം അസി.പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ദൃശ്യദാസ് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ,വോളന്റിയർ സെക്രട്ടറിമാരായ അതുൽ.വി, സുമയ്യ.എൻ.എസ്, ഗൗരി.എസ്.ആർ, വോളന്റിയർമാരായ മേഘ.എൻ,ഗൗരി.എസ്.യു ,കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.ജൈവ പച്ചക്കറി കൃഷി,കൊവിഡ് ബോധവത്കരണം,സാമൂഹിക-സാമ്പത്തിക സർവേ,കേരള എക്സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തിജ്വാല തുടങ്ങിയ വൈവിദ്ധ്യങ്ങളായ കർമ്മ പദ്ധതികൾ സംഘടിപ്പിക്കും.