
ബാലരാമപുരം: നെല്ലിമൂട് സർവ്വീസ് സഹകരണ ബാങ്ക് 75 വർഷം പൂർത്തീകരിക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരികൾ - എം.എൽ.എ മാരായ കെ.ആൻസലൻ, അഡ്വ.എം.വിൻസെന്റ്. മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസ്, മൻമോഹൻ (അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ശൈലജകുമാരി (കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ്), വി.പി. സുനിൽകുമാർ (അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്), ജെറോംദാസ് ( കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജി. ബാബു (ചെയർമാൻ), എസ്. സജീവ് (ജനറൽ കൺവീനർ, ബാങ്ക് സെക്രട്ടറി ) എന്നിവരുൾപ്പടെ 51 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ വെൺപകൽ അവനീന്ദ്രകുമാർ, നെല്ലിമൂട് പ്രഭാകരൻ, പ്രവീൺ, വി. സുധാകരൻ, എൻ.എൽ. ശിവകുമാർ, വി. രത്നരാജ്, വി.ആർ. ശിവപ്രകാശ്, വി. രവി, പ്രീതി ബാബു, എം.ആർ. വിജയദാസ് എന്നിവർ സംസാരിച്ചു. ടി.സദാനന്ദൻ സ്വാഗതവും സി. വിജയരാജൻ നന്ദിയും പറഞ്ഞു.