secretariat-

തിരുവനന്തപുരം: 2022 ലെ സംസ്ഥാന സർക്കാർ ഡയറിയും കലണ്ടറും ഡിജിറ്റലായി പുറത്തിറക്കി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയി പ്രകാശനം ചെയ്തു.പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പങ്കെടുത്തു. സി.ഡിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ ഡയറിയും കലണ്ടറും kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താമസിയാതെ പ്ളേസ്റ്റോറിലും ലഭ്യമാകും. മൊബൈൽ ഫോണിൽ ഇത് പ്ളാനറായും ഉപയോഗിക്കാം.