
വക്കം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി അധികാരത്തിലെത്തിയതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഭരണസമിതിയുടെ പരാജയത്തിനെതിരെ ബി.ജെ.പി മെമ്പർമാർ സമരം നടത്തി പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ച് കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി കൈകൾ കൂട്ടി കെട്ടിയാണ് പ്രതിഷേധിച്ചത്. ഭരണ സമിതി വികസനം നടത്താതെ രാഷ്ട്രീയം കളിക്കുന്നതിലും പഞ്ചായത്തിൽ ജീവനക്കാരുടെ കുറവ് ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം. ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, കുമാർ.ജി, അരുൺകുമാർ, ജിഷ്ണു.എസ്.ഗോവിന്ദ്, ബി.ജെ.പി.നേതാക്കളായ ബാബു പല്ലവി, അനിൽകുമാർ എന്നിവർ പങ്കെടുത്തു.