
കിളിമാനൂർ: കിളിമാനൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് മുന്നോടിയായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സമദർശൻ അഥവാ ലിംഗസമത്വം എന്ന ആശയം ഉൾക്കൊണ്ടാണ് ക്യാമ്പും ബന്ധപ്പെട്ട പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം അണിഞ്ഞ് "ജോയിൻ ദി മെജോരിറ്റി വോട്ട് ഫോർ ഇക്വാളിറ്റി എന്ന മുദ്രാവാക്യം ഉയർത്തി സ്കൂളിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ എൻ.എസ്.എസ് വോളണ്ടിയർമാർ പദയാത്ര നടത്തി.