
ചിറയിൻകീഴ്: ശ്രീനാരായണ സന്ദേശങ്ങളുടെ അന്തഃസത്തയും അർത്ഥവ്യാപ്‌തിയും മനസിലാക്കുകയും അവ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയുമെന്നതാണ് ഓരോ ശിവഗിരി തീർത്ഥാടനങ്ങളുടെയും ആത്യന്തികലക്ഷ്യമെന്നു അടൂർ പ്രകാശ് എം.പി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ താലൂക്കുതല ശിവഗിരി തീർത്ഥാടന വിളംബര രഥയാത്ര ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാർക്കര ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. സീരപാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി മുഖ്യാതിഥിയായി. യോഗം കൗൺസിലർ ഡി. വിപിൻരാജ് തീർത്ഥാടന സന്ദേശവും രാമരച്ചംവിള ക്ഷേത്ര മേൽശാന്തി തിരുനെല്ലൂർ ബിജു പി. കാശിമഠം അനുഗ്രഹ പ്രഭാഷണവും നടത്തി. ചടങ്ങിൽ അടൂർ പ്രകാശ് എം.പി പീതപതാക രഥയാത്ര ക്യാപ്ടന്മാരായ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർക്ക് കൈമാറി. നോബിൾ സ്‌കൂൾസ് മാനേജർ പി. സുഭാഷ് ചന്ദ്രൻ, യോഗം ഡയറക്ടർ അഴൂർ ബിജു, പി.ആർ.എസ് പ്രകാശൻ, രമണി ടീച്ചർ വക്കം, പ്രസാദ് ശ്രീധരൻ, പുതുക്കരി സിദ്ധാർത്ഥൻ, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സജിവക്കം, ഡോ. ജയലാൽ, ജി. ജയചന്ദ്രൻ, അജി കീഴാറ്റിങ്ങൽ, എസ്.എൻ ട്രസ്റ്റ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സന്തോഷ് പുതുക്കരി, കെ. രഘുനാഥൻ, ആർ. ബാലാനന്ദൻ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സലിത, ലതികപ്രകാശ്, ജലജ തിനവിള, പഞ്ചായത്തംഗം ബി.എസ്. അനൂപ്, സുന്ദരൻ കൊയ്‌ത്തൂർക്കോണം എന്നിവർ സംസാരിച്ചു. വിളംബര രഥയാത്ര യൂണിയന് കീഴിലെ എസ്.എൻ.ഡി.പി ശാഖാ യോഗങ്ങൾ, ഗുരുക്ഷേത്ര മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി രാത്രിയോടെ വക്കം ഇറങ്ങുകടവ് ഗുരുക്ഷേത്ര സന്നിധിയിൽ പൗര സ്വീകരണത്തോടെ സമാപിച്ചു.