
നെയ്യാറ്റിൻകര: ലൈഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്റർ സെന്ററിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് സത്യജോസ് അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് ഡോ. വിൻസന്റ് സാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങൾ നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹനും സാമ്പത്തിക സഹായം വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷും ചികിത്സാ ധനസഹായം സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. ഷിബുവും ഭക്ഷ്യ കിറ്റുകൾ മനുഷ്യാവകാശമിഷൻ ജില്ലാ ചെയർമാൻ രാംഭായ് ചന്ദ്രനും ഫൗണ്ടേഷനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾക്കുള്ള സമ്മാനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരിയും വിതരണം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർമാരായ ഗ്രാമം പ്രവീൺ, ഐശ്വര്യ, നാടൻപാട്ട് കലാകാരൻ സുരേഷ് കല്യാണി, ബിനു മരുതത്തൂർ, ഫൗണ്ടേഷൻ ഡയറക്ടർ എസ്.ജി. ബീനമോൾ, സ്റ്റാൻലി ജോൺ എന്നിവർ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടന്നു.